സിര്‍മൗര്‍: സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം. ഒരേ കുടുംബത്തിലെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്.സിര്‍മൗര്‍ ജില്ലയിലെ ശ്രീ രേണുകജി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തെലങ്കാന ഗ്രാമമായ ദണ്ഡൂരി പഞ്ചായത്തിലാണ് സംഭവം.
ഇന്നു പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. വീട്ടിനുള്ളിലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സിലിണ്ടര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടാവുകയായിരുന്നു.