മുസ്‌ലിം മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ ആറ് ബജ്‌റങ് ദളുകാര്‍ അറസ്റ്റില്‍

ലഖ്‌നോ: എരുമയുമായി പോവുകയായിരുന്ന മുസ്‌ലിം മധ്യവയസ്‌കനെ ആക്രമിച്ച ആറ് ബജ്‌റങ് ദളുകാരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ബജ്‌റങ് ദള്‍ നേതാവായ സഞ്ജയ് മിശ്ര അടക്കമുള്ളവരാണ് അറസ്റ്റിലായത്. സാബിര്‍ ഖാന്‍ എന്നയാളാണ് കഴിഞ്ഞ ദിവസം ഹിന്ദുത്വരുടെ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് സാബിറിന്റെ സഹോദരിയുടെ മകന്‍ റിയാസ് ഖാന്‍ നല്‍കിയ പരാതിയിലാണ് കേസും അറസ്റ്റും.
സഞ്ജയ് മിശ്രയ്ക്കും സംഘത്തിനും എതിരെ ഷോയിബ് ഖാന്‍ എന്ന യുവാവും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലോധിപൂരിലെ ഒരു കുളത്തിന് സമീപം വെച്ച് തന്റെ സഹോദരന്‍ റിയാസിനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.