'' ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോള്‍ ആണത്രേ ഹാലിളകിയത്..!':വി ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും തമ്മില്‍ വാക്‌പോര്‍ തുടരുന്നു. പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ടതില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, ശിവന്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
''കുട്ടി ആണെന്നുള്ളതല്ല, സംഘികള്‍ കീ കൊടുക്കുമ്പോള്‍ ഹാലിളകി ഓടുന്ന പാവക്കുട്ടി ആണെന്നുള്ളതാണ് പ്രശ്‌നം'' എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്. ഇതിന് മറുപടിയുമായി ശിവന്‍കുട്ടിയും രംഗത്തെത്തി. '' ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോള്‍ ആണത്രേ ഹാലിളകിയത്..!' എന്നാണ് ശിവന്‍കുട്ടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ഗര്‍ഭഛിദ്ര ആരോപണത്തെയാണ് മന്ത്രി പരാമര്‍ശിച്ചത്.