മംഗളൂരു: ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വെള്ളിയാഴ്ച മംഗളൂരുവില്‍ എത്തി. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുമായി ഇവര്‍ യോഗം ചേര്‍ന്നു. അന്വേഷണത്തിന്റെ പുരോഗതിയും ദിശയും ചര്‍ച്ച ചെയ്യുകയാണ് ഉദ്ദേശം.
വിശ്വസനീയമായ സ്രോതസ്സുകള്‍ പ്രകാരം, ദിശയും ചര്‍ച്ച ചെയ്യുന്നതിനായി എസ്ഐടി ഡിഐജി എംഎന്‍ അനുചേത്, വെസ്റ്റേണ്‍ റേഞ്ച് ഐജിപി അമിത് സിങ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായാണ് സംഘം അന്വേഷണം നടത്തിയത്. കൂടിക്കാഴ്ച നടത്തി.അടിസ്ഥാനതല അന്വേഷണം ആരംഭിക്കുന്നതിനായി സംഘം ബെല്‍ത്തങ്ങാടി, ധര്‍മ്മസ്ഥല പോലിസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.