സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-03-10 00:38 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കേസില്‍ കൊല്ലം ശക്തികുളങ്ങര സ്വദേശി മനു, 17 കാരനായ വര്‍ക്കല സ്വദേശി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ മുതിര്‍ന്ന കുട്ടിയുടെ സഹപാഠിയായിരുന്നു 17 കാരന്‍. 13 കാരി സ്‌കൂളില്‍ പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ആണ് മനു.