ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള സ്വകാര്യസ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്.
പീഡനം ആരോപിച്ച് പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് കന്യാസ്ത്രീകള്‍ സമരത്തിന് ഇറങ്ങിയത്. തുടര്‍ന്ന് 2018 ജൂണില്‍ പോലിസ് കേസെടുത്തു. പക്ഷേ, പരാതിക്കാരിയുടെ മൊഴിയിലും സാക്ഷികളായ കന്യാസ്ത്രീകളുടെ മൊഴിയിലും ഗുരുതരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി 2022 ജനുവരിയില്‍ ഫ്രാങ്കോയെ കോടതി കുറ്റവിമുക്തനാക്കി.