കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍(എസ്‌ഐആര്‍) എസ്ഡിപിഐ നടത്തുന്ന ജാഗ്രതാ കാംപയിന്‍ ശക്തമാവുന്നു. ബിഹാര്‍ മാതൃകയില്‍ മുസ്‌ലിംകളുടെ പൗരത്വം നിഷേധിക്കപ്പെടുമെന്ന സംശയമാണ് കാംപയിന്‍ നടത്താന്‍ എസ്ഡിപിഐയെ പ്രേരിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിലൂടെ വോട്ടുചെയ്യാന്‍ കഴിയില്ല എന്നല്ല പൗരത്വം ഇല്ല എന്നാണ് മനസിലാക്കേണ്ടതെന്ന് എസ്ഡിപിഐ പുറത്തിറക്കിയ ലഘുലേഖ പറയുന്നു. അതിനാല്‍ തന്നെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും ലഘുലേഖയില്‍ എസ്ഡിപിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
