എസ്ഐആര്‍ സമ്മര്‍ദം: രാജസ്ഥാനില്‍ ബിഎല്‍ഒ ജീവനൊടുക്കി

Update: 2025-11-17 04:10 GMT

ജയ്പുര്‍: വോട്ടര്‍പ്പട്ടിക തീവ്ര:പുനപരിശോധനയുടെ ഭാഗമായി കടുത്ത ജോലി സമ്മര്‍ദ്ദമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ച് രാജസ്ഥാനിലും ബൂത്ത് ലെവല്‍ ഓഫീസര്‍ ട്രെയിനിനുമുമ്പില്‍ ചാടി ജീവനൊടുക്കി. ഞായറാഴ്ച ജയ്പുരിലെ ബിന്ദായകയിലാണ് സംഭവം. സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് മരിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നെന്നും സൂപ്പര്‍വൈസര്‍ സസ്പെന്‍ഷന്‍ ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

എസ്ഐആറിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒയായ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലെയും ആത്മഹത്യാ വാര്‍ത്ത പുറത്തുവരുന്നത്. ഇതോടെ അശാസ്ത്രീയമായ വോട്ടര്‍പ്പട്ടിക തീവ്ര പുന:പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥരെ കമീഷന്‍ സമ്മര്‍ദത്തിലാക്കുകയാണെന്ന ആരോപണം ശക്തമാണ്.