എസ്‌ഐആര്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം അല്‍പ്പസമയത്തിനകം

Update: 2025-11-29 05:00 GMT

തിരുവനന്തപുരം: എസ്‌ഐആറില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചശേഷമുള്ള ആറാമത്തെ യോഗമാണിത്. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ ഇന്ന് പകല്‍ 11നാണ് യോഗം.

തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് നടത്തുന്ന പുനപ്പരിശോധന ഒഴിവാക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ മീറ്റിങ്ങുകളില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഫോം വിതരണത്തിലെ പാളിച്ച, കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണം, പൂരിപ്പിക്കുന്നതിലെ ആശയക്കുഴപ്പം, പരിശീലനത്തിന്റെ അഭാവം, ഡിജിറ്റൈസ് ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചനകള്‍.

അതേസമയം എസ്‌ഐആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടികളുടെ പഠനം തടസ്സപ്പെടാന്‍ പാടില്ലെന്ന് വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.വോളന്റിയര്‍മാരുടെ പങ്കാളിത്തം നിര്‍ബന്ധിതമല്ല. പഠനത്തിന് തടസം ഉണ്ടാവാത്ത രീതിയില്‍ സ്വമേധയാ തയ്യാറാവുന്ന വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പിന്നീട് പറഞ്ഞു.

Tags: