എസ്‌ഐആര്‍; കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതല

Update: 2025-11-12 14:33 GMT

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഓരോ നിയോജകമണ്ഡലത്തിന്റെയും ചുമതല ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് നല്‍കാന്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ തീരുമാനം. പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ ഏജന്റുമാരെ വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാന്‍ സജീവമായി ഇറക്കാനാണ് തീരുമാനം. ഏജന്റുമാരില്ലാത്തിടത്ത് പത്തു ദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാന്തരമായി വോട്ടു ചേര്‍ക്കലും നടത്താനാണ് കെപിസിസി ഭാരവാഹി യോഗത്തിന്റെ നിര്‍ദ്ദേശം.