കൊച്ചി: എസ്‌ഐആറില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ കേരളത്തിന് ഹൈക്കോടതി നിര്‍ദേശം. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് മെയിലാണെന്നും അതിനാല്‍ തിരക്കുപിടിച്ച് എസ്‌ഐആര്‍ നടപ്പിലാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഹൈക്കോടതി നാളെ ഉത്തരവിറക്കും.
എസ്‌ഐആര്‍ ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ ഈ സമയത്തുതന്നെയാണ് പുരോഗമിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
മാര്‍ച്ച് മാസത്തോടെ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരും എന്നും അതിനാല്‍ വേഗത്തില്‍ എസ്‌ഐആര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ പറഞ്ഞത്. ഇടയ്ക്കു വച്ച് നിര്‍ത്തുന്നത് എസ്‌ഐആറിന്റെ നടപടികളെ ബാധിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ പറഞ്ഞു.