എസ്‌ഐആര്‍ ഹിയറിങ്: തീയതി നീട്ടണം: ജോണ്‍സണ്‍ കണ്ടച്ചിറ

Update: 2026-01-28 12:55 GMT

തിരുവനന്തപുരം: എസ്‌ഐആര്‍ ഹിയറിങ് തീയതി നീട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു. ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് രേഖകള്‍ ഹാജരാക്കാനുള്ള തീയതി ഈ മാസം 30ന് അവസാനിക്കുകയാണ്. എസ്‌ഐആര്‍ ലിസ്റ്റില്‍ നിന്നും പുറത്തായ 37 ലക്ഷം പേരില്‍ പകുതിപേരുടേയും ഹിയറിങ് പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള തീയതിയില്‍ ഹിയറിങ് പൂര്‍ത്തിയാക്കുക എന്നത് അപ്രായോഗികമാണ്. ഇത് ജനങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. തലമുറകളായി വോട്ട് ചെയ്തുകൊണ്ടിരുന്നവര്‍ സാങ്കേതിക കാരണങ്ങളാല്‍ എസ്‌ഐആര്‍ ലിസ്റ്റില്‍ നിന്നും പുറത്താകുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ മുഴുവന്‍ പൗരന്മാര്‍ക്കും സമ്മതിദാനാവകാശം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും മുഴുവന്‍ പൗരന്മാര്‍ക്കും ഹിയറിങ് പൂര്‍ത്തിയാകുന്നത് വരെ തീയതി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.