എസ്‌ഐആര്‍: പശ്ചിമ ബംഗാളില്‍ ഡാറ്റ പുനപ്പരിശോധന പ്രകാരം കണ്ടെത്തിയത് എട്ട് ലക്ഷം വോട്ടര്‍മാരെ

Update: 2025-12-15 09:12 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐആറിന്റെ ഡാറ്റ പുനപ്പരിശോധന പ്രകാരം ഏകദേശം എട്ട് ലക്ഷം അധിക വോട്ടര്‍മാരെ കണ്ടെത്തി. ഡിസംബര്‍ മൂന്നു മുതല്‍ ഡിസംബര്‍ 11 വരെയായിരുന്നു പുനപ്പരിശോധന. ഡിസംബര്‍ മൂന്നിലെ കണക്കനുസരിച്ച് തിരിച്ചറിയപ്പെട്ട ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ ആകെ എണ്ണം ഏകദേശം 50.22 ലക്ഷമായിരുന്നു. ഇത് ഡിസംബര്‍ 11 ആയപ്പോഴേക്കും 58.08 ലക്ഷമായി.

ഡിസംബര്‍ മൂന്നുവരെ മരിച്ച വോട്ടര്‍മാരുടെ എണ്ണം ഏകദേശം 23 ലക്ഷമായിരുന്നു, ഡിസംബര്‍ 11 ആയപ്പോഴേക്കും ഇത് ഏകദേശം 24.18 ലക്ഷമായി. ഡിസംബര്‍ മൂന്നിന് കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം ഏകദേശം എട്ട് ലക്ഷമായിരുന്നു, ഡിസംബര്‍ 11 ആയപ്പോഴേക്കും ഇത് ഏകദേശം 12 ലക്ഷമായി. നവംബര്‍ 4 മുതല്‍ ആരംഭിച്ച മൂന്ന് ഘട്ടങ്ങളുള്ള എസ്ഐആറിന്റെ ആദ്യ ഘട്ടം ഡിസംബര്‍ 16 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ അവസാനിക്കും.

അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും. അതിനുശേഷം താമസിയാതെ, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.

Tags: