എസ്‌ഐആര്‍; ഉത്തര്‍പ്രദേശില്‍ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

ഇന്നു രാവിലെയാണ് അധ്യാപകന്‍ വിപിന്‍ യാദവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്

Update: 2025-11-25 14:35 GMT

ലഖ്‌നൗ: എസ്‌ഐആര്‍ ഡ്യൂട്ടിക്കിടെ ആത്മഹത്യക്കു ശ്രമിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള അധ്യാപകന്‍ വിപിന്‍ യാദവാണ് ഇന്നു രാവിലെ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്നത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കാരണമാണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് മരിക്കും മുന്‍പ് വിപിന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

എസ്‌ഐആര്‍ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനായി അമിത സമ്മര്‍ദം ഉണ്ടായിരുന്നതായാണ് പരാതി. ഇക്കാര്യം ഒരു വീഡിയോയായി ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. എസ്ഡിഎം, ബിഡിഓ എന്നിവരുടെ കടുത്ത സമ്മര്‍ദം ഉണ്ടെന്ന് വിപിന്‍ യാദവ് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. വീഡിയോയുടെ ആധികാരികത പോലിസും മറ്റ് അധികൃതരും പരിശോധിച്ചുവരികയാണ്. രണ്ടാഴ്ചക്കിടെ ഉത്തരേന്ത്യയിലെ ആറാമത്തെ ആത്മഹത്യയാണിത്. ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു.