എസ്‌ഐആര്‍; ഉത്തര്‍പ്രദേശില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ചു
അധ്യാപകന്‍ വിപിന്‍ യാദവ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്
ന്യൂഡല്‍ഹി: എസ്‌ഐആര്‍ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യക്കു ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള അധ്യാപകന്‍ വിപിന്‍ യാദവാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇന്നു രാവിലെയാണ് വിപിന്‍ യാദവ് ആത്മഹത്യക്കു ശ്രമിച്ചത്. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എസ്‌ഐആര്‍ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനായി അമിത സമ്മര്‍ദം ഉണ്ടായിരുന്നതായാണ് പരാതി. വിപിന്‍ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോയായി ചിത്രീകരിച്ച് അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എസ്ഡിഎമ്മിനും ബിഡിഓക്കും എതിരായിട്ടാണ് ഇയാള്‍ പരാതി അറിയിച്ചത്. വീഡിയോയുടെ ആധികാരികത പോലിസും മറ്റ് അധികൃതരും പരിശോധിച്ചുവരികയാണ്. ഇയാളെ ഗോണ്ട ആശുപത്രിയില്‍ നിന്നും ലഖ്‌നൗവിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.