ഇസ്‌ലാം വിരുദ്ധ പോസ്റ്റിട്ട ഡോക്ടര്‍ക്ക് 6.58 ലക്ഷം രൂപ പിഴ

Update: 2025-05-21 01:53 GMT

സിംഗപ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാം വിരുദ്ധ പോസ്റ്റുകളിട്ട ഡോക്ടറെ 6.58 ലക്ഷം രൂപ പിഴയ്ക്ക് ശിക്ഷിച്ച് സിംഗപ്പൂര്‍ കോടതി. ഖോ ക്വാങ് പോ എന്ന 80കാരനായ ഡോക്ടറെയാണ് ശിക്ഷിച്ചത്. ഇയാളെ തടവിന് ശിക്ഷിക്കാന്‍ ആവശ്യപ്പെടാമെങ്കിലും പ്രായം പരിഗണിച്ചാണ് പിഴയില്‍ ഒതുക്കിയതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതി മാപ്പ് പറഞ്ഞ് കുറ്റം സമ്മതിച്ചെങ്കിലും ശിക്ഷ ഒഴിവാക്കാനാവില്ലെന്ന് ജഡ്ജി എഡ്ഡി താം പറഞ്ഞു. ഡോക്ടറായതിനാല്‍ തന്നെ ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് തെറ്റാണെന്ന് അറിയാമായിരിക്കും. മൂന്നു വര്‍ഷം തടവിലിടാനുള്ള വകുപ്പുണ്ടായിട്ടും പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചതു കൊണ്ടുമാത്രമാണ് ശിക്ഷ പിഴയില്‍ ഒതുക്കുന്നതെന്നും ജഡ്ജി പറഞ്ഞു.