സിദ്ധരാമയ്യക്കും യു ടി ഖാദറിനും വധഭീഷണി

Update: 2025-05-02 13:02 GMT

മാണ്ഡ്യ: മംഗളൂരുവിൽ ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും സ്പീക്കർ യു ടി ഖാദറിനും വധഭീഷണി. തനിക്ക് ഭീഷണി കോളുകൾ ലഭിച്ചെന്നും പ്രതികളെ കണ്ടെത്തി നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഷെട്ടിയുടെ കൊലപാതകത്തിൻ്റെ കാരണം അറിയില്ല. മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നുമറിയില്ല അയാൾ ഗുണ്ടാസംഘത്തിലെ അംഗമായിരുന്ന എന്ന് റിപ്പോർട്ടുണ്ട്. ഇത്തരം സംഭവങ്ങളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.