മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി സിദ്ധരാമയ്യ

Update: 2026-01-08 10:01 GMT

ബെംഗളൂരു: സംസ്ഥാന ബജറ്റിന് മുമ്പ് മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി സിദ്ധരാമയ്യ. ജനുവരി 13 ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. രാഹുലിന്റെ അടുത്ത സഹായി എഐസിസി ജനറല്‍ സെക്രട്ടറി (സംഘടന) കെ സി വേണുഗോപാലുമായി സിദ്ധരാമയ്യ വിഷയം ചര്‍ച്ച ചെയ്തതായി റിപോര്‍ട്ടുകളുണ്ട്.

സംക്രാന്തിക്ക് ശേഷം ബജറ്റ് തയ്യാറെടുപ്പ് ആരംഭിക്കും എന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഏറ്റവും പ്രധാനമായി മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി താന്‍ ചര്‍ച്ച ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

Tags: