പോലിസ് ക്യാംപില്‍ എസ്‌ഐയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-08-30 05:45 GMT

പത്തനംതിട്ട:പോലിസ് ക്യാംപില്‍ എസ്‌ഐയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞുമോന്‍(51) ആണ് മരിച്ചത്. മരണകാരണം എന്താണെന്ന് കൃത്യമായി വ്യക്തമല്ല. കുഞ്ഞുമോന്‍ കുറച്ചു ദിവസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നുവെന്ന്  നാട്ടുകാര്‍ പറയുന്നു. പോലിസ് സ്ഥലത്തെത്തി സംഭവത്തില്‍ കേസെടുത്തു.

അടൂര്‍ വടക്കടത്തു പോലിസ് ക്യാപിലാണ് സംഭവം. കുടുംബസമേതം ഇയാള്‍ ക്യാപ് ക്വാര്‍ട്ടേസിലാണ് താമസം. ക്യാംപിപലെ പരിശീലന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോന്‍. മൃതദോഹത്തിനടുത്തുനിന്നും ലഭിച്ച കുറിപ്പ് അടിസ്ഥാനമാക്കി സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലിസ്.

Tags: