'ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്‌തെന്ന്'; ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ്
കോഴിക്കോട്: ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ച് കോഴിക്കോട് സബ് കലക്ടര്‍. എസ്ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടി അസ്ലം പി എം എന്ന ബിഎല്‍ഒയ്ക്കാണ് നോട്ടിസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്തെന്ന് നോട്ടിസില്‍ പറയുന്നു. നവംബര്‍ 15ന് മുന്‍പായി കാരണം ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യം. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബി എല്‍ ഒ ഫോം നല്‍കിയത്.
ബിഎല്‍ഒയായിരുന്ന അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ നേരിടുന്നത് വലിയ സമ്മര്‍ദമാണന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു. പലര്‍ക്കും ജോലിഭാരം താങ്ങാനാവില്ലെന്ന് പറഞ്ഞ് ബിഎല്‍ഒമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അസ്ലമിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.