ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് മൂന്നു കുട്ടികള്‍ വേണം: മോഹന്‍ ഭഗ്‌വത്

Update: 2025-08-28 13:52 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദമ്പതികള്‍ക്ക് മൂന്നുകുട്ടികള്‍ വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗ്‌വത്. കൂടുതല്‍ കുട്ടികളുണ്ടാവുമ്പോള്‍ അവര്‍ക്ക് വേണ്ട രീതിയില്‍ വിഭവങ്ങള്‍ സംരക്ഷിക്കണം. മതം ഓരോ വ്യക്തികളുടെയും തിരഞ്ഞെടുപ്പാണെന്നും മോഹന്‍ ഭഗ്‌വത് പറഞ്ഞു. ആരെയും ബലം പ്രയോഗിച്ച് മതം മാറ്റരുത്. അത്തരം പ്രവൃത്തികള്‍ തടയണം. രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റവും തടയണം. ആര്‍എസ്എസും ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാമെങ്കിലും പ്രശ്‌നങ്ങള്‍ ഇല്ലെന്നും മോഹന്‍ ഭഗ്‌വത് പറഞ്ഞു. ''ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നതില്‍ വിദഗ്ദനാണ് ഞാന്‍. സര്‍ക്കാര്‍ നടത്തുന്നതില്‍ ബിജെപിക്ക് വൈദഗ്ദ്യമുണ്ട്. ഞങ്ങള്‍ പരസ്പരം നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുക.'' രാജ്യത്തെ അറിയാനും അറിവുകള്‍ മനസിലാക്കാനും സംസ്‌കൃതത്തില്‍ അടിസ്ഥാന അറിവ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.