എറണാകുളം ബ്രോഡ് വേയില്‍ കടകള്‍ക്ക് തീപിടിച്ചു

Update: 2025-12-30 02:14 GMT

കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ് വേയില്‍ തീപിടുത്തം. 12 ഓളം കടകള്‍ കത്തി നശിച്ചു. ശ്രീധര്‍ തിയേറ്ററിനു സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ബ്രോഡ് വേയിലെ ഫാന്‍സി സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ തീപിടുത്തം ഉണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.

പുലര്‍ച്ചെ 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്ത സമയത്ത് കടയില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. കടകള്‍ അടയ്ക്കാനുള്ള സമയമായിരുന്നു. സമീപത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്നും തീ പടര്‍ന്നതായി സംശയിക്കുന്നുണ്ട്. എന്നാല്‍ വിശദമായ വിവരങ്ങള്‍ അന്വേഷിച്ച് വരുന്നതെയുള്ളു. തീ പിടുത്തത്തിന്റെ കാരണങ്ങളുള്‍പ്പെടെ പരിശോധിക്കുകയും ചെയ്യും. മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഡെപ്യൂട്ടി മേയര്‍ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.