വസ്ത്രവ്യാപാര ശാല ഉടമയും മാനേജരും മരിച്ച നിലയില്‍

Update: 2025-07-18 15:14 GMT

കൊല്ലം: ആയൂരില്‍ വസ്ത്രവ്യാപാര ശാല ഉടമയേയും മാനേജരേയും മരിച്ച നിലയില്‍ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജര്‍ ദിവ്യമോള്‍ എന്നിവരെയാണ് കടയുടെ പിന്നിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ദിവ്യമോള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചടയമംഗലം പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.