വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി

Update: 2026-04-13 06:27 GMT

കായംകുളം: വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി. പകരം ചുമതല ഡിവൈഎസ്പിക്ക് നല്‍കി. എറണാകുളം ഡിഐജിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

അതേസമയം, പോലിസ് നടപടികളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എസ്പി ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി. പ്രതിയായ സിനില്‍ സബാദിനെ കോടതിയില്‍ ഹാജരാകാനുള്ള നോട്ടിസ് നല്‍കി വിട്ടയച്ചതില്‍ തെറ്റില്ലെന്നാണ് പോലിസിന്റെ വിശദീകരണം. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇതിനാലാണ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നോട്ടിസ് നല്‍കി വിട്ടയച്ചത്.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി ആലപ്പുഴ സിജെഎം കോടതിയില്‍ പോലിസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് പുറമെ പീഡനശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് യുവതിയുടെ ആവശ്യം. കോടതിയെ സമീപിക്കുമെന്നാണ് യുവതി വ്യക്തമാക്കിയത്.

Tags: