തഡോബ അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിലെ ഖനന പദ്ധതികള്‍ നിര്‍ത്തലാക്കണമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ

Update: 2026-01-23 09:18 GMT

മുംബൈ: തഡോബ അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിലെ ഖനന പദ്ധതികള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശിവസേന നേതാവ് ആദിത്യ താക്കറെ.

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ തഡോബ അന്ധാരി ടൈഗര്‍ റിസര്‍വ് ഇടനാഴിയിലെ നിര്‍ദ്ദിഷ്ട ഖനന പദ്ധതികള്‍ നിര്‍ത്തണമെന്നാണ് ആവശ്യം. ഈ പദ്ധതികള്‍ 'അനിയന്ത്രിതമായ പാരിസ്ഥിതിക നാശം വരുത്തുമെന്ന്' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഘോഡസാരി വന്യജീവി സങ്കേതത്തിനടുത്തുള്ള ലോഹര്‍ദോംഗരിയിലും തഡോബ അന്ധാരി ടൈഗര്‍ റിസര്‍വ് ഇടനാഴിയിലെ മാര്‍ക്കി-മംഗ്ലിയിലും ഖനന പദ്ധതികള്‍ക്ക് മഹാരാഷ്ട്ര സംസ്ഥാന വന്യജീവി ബോര്‍ഡ് (എസ്ബിഡബ്ല്യുഎല്‍) ഈ മാസം ആദ്യം അനുമതി നല്‍കിയതിനെ കുറിച്ചും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രി ഭൂപേന്ദര്‍ യാദവിന് അയച്ച കത്തില്‍ താക്കറെ ചൂണ്ടിക്കാട്ടി.

'നിങ്ങളുടെ മന്ത്രാലയത്തിന്റെ കല്‍പ്പന പ്രകാരം ഈ വനങ്ങളെയും അവയില്‍ വസിക്കുന്ന വന്യജീവികളെയും സംരക്ഷിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ്ലൈഫ് ഈ പദ്ധതികള്‍ പുനപ്പരിശോധിക്കാനും നിരസിക്കാനും ഞാന്‍ താഴ്മയോടെ അഭ്യര്‍ഥിക്കുന്നു,' താക്കറെ പറഞ്ഞു.

Tags: