കേരള തീരത്തെ കപ്പലപകടം; അമിക്കസ്‌ക്യൂറിയെ നിയമിച്ച് കോടതി

Update: 2025-06-13 08:19 GMT
കേരള തീരത്തെ കപ്പലപകടം; അമിക്കസ്‌ക്യൂറിയെ നിയമിച്ച് കോടതി

കൊച്ചി: കേരള തീരത്തെ കപ്പലപകടങ്ങളില്‍ അമിക്കസ്‌ക്യൂറിയെ നിയമിച്ച് കോടതി. ടി എന്‍ പ്രതാപന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയിലാണ് നടപടി. അഡ്വ. അര്‍ജുന്‍ ശ്രീധറിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. വിഷയത്തില്‍ കോടതി ഇന്നലെ സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

കപ്പലപകടങ്ങളില്‍ പൊതുഖജനാവില്‍ നിന്നല്ല, മറിച്ച് നഷ്ടം കപ്പല്‍കമ്പനിയില്‍ നിന്നു തിരിച്ചു പിടിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ നടന്ന സംഭവത്തില്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ അതൊരു കീഴ് വഴക്കമാകുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

നിയമങ്ങളും രാജ്യാന്തര കരാറുകളും നോക്കി നടപടിയെടുക്കണം. ഇത് ഒരു സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആണെന്നും ഇതൊക്കെ മല്‍സ്യസമ്പത്തിനു നാശം സംഭവിക്കുന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു.

Tags:    

Similar News