ഖോര്‍ഫക്കാന് സമീപം മൂന്ന് കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്

Update: 2025-06-17 04:28 GMT
ഖോര്‍ഫക്കാന് സമീപം മൂന്ന് കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്

ഖോര്‍ഫക്കാന് സമീപം മൂന്ന് കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്

ദുബൈ: യുഎഇയിലെ ഖോര്‍ഫക്കാന് സമീപത്ത് മൂന്നു എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്. ഖോര്‍ഫക്കാന്‍ തുറമുഖത്ത് നിന്ന് 22 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നടന്ന സംഭവത്തെ കുറിച്ച് അറിയാമെന്ന് യുകെ മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. പക്ഷേ, അത് സുരക്ഷാ പ്രശ്‌നമാണോ എന്ന കാര്യത്തില്‍ അവര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല.

ഹോര്‍മുസ് കടലിടുക്കിന് സമീപമുണ്ടായ ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. ഇസ്രായേല്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് പരിഗണനയില്‍ ആണെന്ന് ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു.

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ കടലിടുക്കിലൂടെയാണ്.

Similar News