ചരക്കുകപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂരിനു സമീപം

Update: 2025-06-09 07:55 GMT

കോഴിക്കോട്: ചരക്കുകപ്പലിന് തീപിടിച്ച് അപകടം. ബേപ്പൂരിൽ നിന്നു 60 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. കൊളംബോയിൽ നിന്നും നവിമുംബൈയിലേക്ക് പോവുന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. 18 പേർ കടലിലേക്ക് ചാടിയെന്നാണ് വിവരം. കപ്പലിൽ 22 ജീവനക്കാർ ആണുണ്ടായിരുന്നത്.

കപ്പലിൽ നിന്നു 20 കണ്ടെയ്നറുകൾ കടലിൽ വീണ്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി നേവി ഷിപ്പ് ഗാർഡുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു.