ഷില്ലോങ്: ഷില്ലോങ് ലോക്സഭാംഗം റിക്കി എ ജെ സിങ്കാന്‍ അന്തരിച്ചു. സുഹൃത്തുക്കളോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. പിന്നീട് നഗരത്തിലെ ഡോ. എച്ച്. ഗോര്‍ഡന്‍ റോബര്‍ട്ട്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.42 ന് അദ്ദേഹം മരിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മേഘാലയയിലെ വോയ്സ് ഓഫ് പീപ്പിള്‍ പാര്‍ട്ടിയില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട 54 കാരനായ റിക്കി ഷില്ലോങ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2024 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപി വിന്‍സെന്റ് എച്ച് പാലയെ 3.7 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അദ്ദേഹം വിജയിച്ചു.