കണ്ണൂരില്‍ ഷാന്‍ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച; അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും

പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Update: 2022-01-10 17:03 GMT

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം നാളെ (ജനുവരി 11) കണ്ണൂരില്‍. ചേംബര്‍ ഹാളില്‍ വൈകീട്ട് 4.30ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും.

പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ആര്‍എസ്എസ് ഉന്നതതല ഗൂഢാലോചന നടത്തി ക്രൂരമായി കൊലപ്പെടുത്തിയ കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനത്തില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News