ലഹരി ഉപയോഗവും വിദ്യാർത്ഥി സംഘർഷ ങ്ങളും അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കെ ഷെമിർ

Update: 2025-03-01 15:47 GMT

കോഴിക്കോട് : നൻമ നിറഞ്ഞ നാടെന്ന പെരുമയുള്ള കോഴിക്കോട് ജില്ലയും മയക്കുമരുന്നടിമകളുടെ വിളയാട്ട കേന്ദ്രമായി മാറി കൊണ്ടിരിക്കുന്നത് ആശങ്കാ ജനകമാണെന് എസ്ഡിപി ഐ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി കെ. ഷെമീർ പ്രസ്താവനയിൽ പറഞ്ഞു . കോഴിക്കോട് ജില്ലയിലെ അടിവാരം പൊട്ടിക്കൈയിൽ ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊലപാതകം ചെയ്യാനുള്ള കാരണമെന്ന് പറഞ്ഞ് ,ലഹരിക്കടിമപ്പെട്ട മകൻ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊന്ന സംഭവം , താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ അഞ്ചുപേർ ചേർന്ന് കൊന്ന വാർത്തയുമൊക്കെ ,പ്രബുദ്ധ കേരളംഇന്ന്ഭീകരകേരളമായിമാറുകയാണോ എന്ന സന്ദേഹം ഉണ്ടാക്കുന്നവയാണ്.

അമ്മയെയും സഹോദരിയെയും തിരിച്ചറിയാത്ത സഹോദരനും പഠിപ്പിക്കുന്ന അധ്യാപകർക്കും ഒപ്പം ഇരിക്കുന്ന സഹപാഠികൾക്കും നേരെ ആയുധം എടുക്കുന്ന വിദ്യാർത്ഥിയും രണ്ടാമതൊന്നും ആലോചിക്കാതെ മാതാവിന്റെ കഴുത്ത് അറുക്കാൻ പറ്റുന്ന രൂപത്തിൽ ലഹരിയുടെ അടിമയാക്കപ്പെട്ട യുവതലമുറയുമൊക്കെ നിത്യ കാഴ്ചയായി മാറുന്നു.പ്രാഥമിക വിദ്യാലയ പരിസരത്ത് പോലും രാസ ലഹരി ലഭിക്കുന്നുവെന്ന് പകൽ പോലെ വ്യക്തമായിട്ടും മരണത്തിന്റെ വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. മുഖ്യമന്ത്രി ലഹരി തുടച്ചു നീക്കാൻ കൂടെയുണ്ടെന്ന് പറയുമ്പോഴും ബോധവൽക്കരണം, വിമുക്തി തുടങ്ങിയ കാലഹരണപ്പെട്ട ക്യാമ്പയിനുകൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്.ഒപ്പം ലഹരി ഉപയോഗത്തിൻ്റെ അടിസ്ഥാനമായ മദ്യം വ്യപകമാക്കാനുള്ള ശ്രമത്തിലുമാണ് സര്ക്കാർ.ഈ ദുരവസ്ഥ തുടർന്നാൽ കൗമാരവും യുവത്വവും നഷ്ടപ്പെടുത്തുന്ന മനുഷ്യരുടെ ഒരു ദുരന്ത ഭൂമിയായി കേരളം മാറാൻ അധികകാലം വേണ്ടിവരില്ല . പിടിക്കപ്പെടുന്നവർനിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു.

ലഹരിവസ്തുക്കളുടെ ലഭ്യത പൂർണമായും ഇല്ലാതാക്കാൻ നിയമനിർമാണ സഭകളും സർക്കാരും ജാഗ്രതയോടെ ഇടപെടണമെന്നും, സാമൂഹിക തിന്മകളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്ന സാമൂഹ്യ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താനും ജനങ്ങളുടെ സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്താനും സർക്കാർ തയ്യാറാകണമെന്നും കെ ഷെമീർ പറഞ്ഞു.