ഷഹബാസ് വധം ആസൂത്രണം നടന്നു: ജില്ലാ റൂറൽ പോലീസ് മേധാവി കെ.ഇ.ബൈജു

Update: 2025-03-04 07:13 GMT

കോഴിക്കോട്: സഹപാഠികൾ സംഘം ചേർന്ന് ക്രൂരമർദ്ദനം അഴിച്ചുവിട്ടു കൊല്ലപ്പെട്ട താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊല പ്പെടുത്തിയത് എന്ന് ജില്ലാ റൂറൽ പോലീസ് മേധാവി കെ ഇ ബൈജു മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് മുമ്പും ശേഷവും വിദ്യാർത്ഥികളുടെ ഫോൺ വഴി വന്ന ശബ്ദ സന്ദേശങ്ങൾ ഭീഷണികൾ ആയിരുന്നു. പിടിക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ പിതാവിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും കൊലപാതക ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരി പരിശോധിക്കുക യാണെന്നും വിദ്യാർത്ഥികൾ അക്രമത്തിനും ലഹരിക്കും അടിമപ്പെടുന്ന സമ്പ്രദായം തിരിച്ചറിഞ്ഞ് ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു.