ഷഹബാസ് കൊലപാതകം; കുറ്റാരോപിതരായ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Update: 2025-05-21 12:31 GMT

കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആറു പേരുടെയും ഫലം പ്രസിദ്ധീകരിച്ചത്.

ഫലം പ്രസിദ്ധീകരിച്ച വിവരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് അറയിച്ചത്. ഇന്നലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ്റെ നിർദേശം ഉണ്ടായിട്ടും പ്രസിദ്ധീകരിച്ചിരുന്നില്ല. തുടർന്ന് ഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്തധികാരമാണുള്ളതെന്ന് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലെന്നും ഫലം പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിക്കുകയായിരുന്നു.

Tags: