കണ്ണൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നിയമപരമായ പരാതികളൊന്നുമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പില്‍. ആരോപണങ്ങള്‍ വന്നയുടന്‍ രാഹുല്‍ സംഘടനാപദവികള്‍ രാജിവച്ചെന്നും ഷാഫി പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ധാര്‍മിക അവകാശമില്ല. രാഹുലിനെതിരെ ആരോപണം വന്നപ്പോള്‍ താന്‍ ബിഹാറിലേക്ക് മുങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി അന്വേഷണില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. ആരോപണങ്ങളില്‍ പരാതി കിട്ടിയിട്ടില്ല. പരാതി ലഭിക്കാതെ പാര്‍ട്ടി എന്ത് നടപടിയെടുക്കും. ധാര്‍മികതയുടെ പേരിലാണ് രാഹുലിന്റെ രാജിയെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു.