ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം; സര്‍വകലാശാലകളില്‍ പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

Update: 2025-07-08 08:14 GMT

കോഴിക്കോട്: കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായില്ല. പോലിസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. പോലിസും പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയിലേക്ക് നീങ്ങി. സര്‍വകലാശാലയുടെ ഗേറ്റിന് അകത്തും പുറത്തും നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയാണ്.

കാലിക്കറ്റ് സര്‍വകാലശാലയിലും കണ്ണൂര്‍ സര്‍വകാലശാലയിലും എസ്എഫ്‌ഐ മാര്‍ച്ച് നടത്തുകയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പോലിസ് മാര്‍ച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയിട്ടില്ല.

Tags: