ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്‌ഐയില്‍ വളരാന്‍ കഴിയില്ലെന്ന് എസ്എഫ്‌ഐ വനിതാ നേതാവ്
ആലപ്പുഴ ചാരുംമൂട് ഏരിയാ സമ്മേളന വേദിയിലാണ് എസ്എഫ്‌ഐ നേതാവ് ശ്രീ മോളുടെ തുറന്നുപറച്ചില്‍
ആലപ്പുഴ: വെട്ടലും തിരുത്തലും സ്വാര്‍ത്ഥ താല്പര്യത്തിന്റെ ഭാഗമാണെന്നും ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്‌ഐയില്‍ വളരാന്‍ കഴിയില്ലെന്നും ഏരിയാ സമ്മേളന വേദിയില്‍ എസ്എഫ്‌ഐ വനിതാ നേതാവ് ശ്രീ മോള്‍ പറഞ്ഞു. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്‌ഐ നേതാവ് ശ്രീ മോളുടെ തുറന്നുപറച്ചില്‍. വ്യക്തി താല്‍പര്യങ്ങള്‍ക്കായി ആരുടേയും പാദസേവ ചെയ്യാന്‍ ഞാന്‍ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവര്‍ത്തനത്തിന്റെ അന്ത്യം കുറിക്കുന്നതെന്നും ശ്രീ മോള്‍ പറഞ്ഞു. എസ്എഫ്‌ഐ ചാരുമൂട് കമ്മിറ്റിയില്‍ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീ മോളുടെ പരാമര്‍ശം ഉണ്ടായതെന്നാണ് സൂചന.