കോഴിക്കോട്: താമരശ്ശേരിയില്‍ എന്‍എസ്എസ് കാംപില്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരേ കേസെടുത്ത് പോലിസ്. താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനെതിരേയാണ് പരാതി. താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മായിലിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. പോലിസ് കേസടുത്തതിനു പിന്നാലെ ഇസ്മായില്‍ ഒളിവിലാണ്.