ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയേക്കും

Update: 2026-04-05 06:03 GMT

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ പോലിസ് കസ്റ്റഡിയിലുള്ള സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയേക്കും. രഞ്ജിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അവസാനിക്കും. ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യ ഹരജി പരിഗണിക്കുക.

രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. രഞ്ജിത്തുമായി പൊലീസ് ആസ്പിന്‍ വാളില്‍ എത്തി തെളിവെടുപ്പ് നടത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജനുവരി 30 ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവാനില്‍ വച്ച് മോശമായി പെരുമാറി എന്നാണ് രഞ്ജിത്തിനെതിരായ പരാതി.

Tags: