വനിതാ ഷൂട്ടര്‍ക്കെതിരേ ലൈംഗികാതിക്രമം

Update: 2025-11-19 08:56 GMT

ഭോപ്പാല്‍: വനിതാ ഷൂട്ടര്‍ക്കെതിരേ ലൈംഗികാതിക്രമം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൂനെ സ്വദേശിയായ വനിതാ ഷൂട്ടര്‍, ദേശീയതല മല്‍സരത്തിനായി ഭോപ്പാലിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തിങ്കളാഴ്ച ഇന്‍ഡോര്‍ വഴി പൂനെയിലേക്ക് മടങ്ങാന്‍ അവര്‍ ഒരു സ്വകാര്യ ബസില്‍ കയറി.

ടിക്കറ്റിനെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന കണ്ടക്ടര്‍ എത്തുകയും മോശമായി സ്പര്‍ശിക്കുകയുമായിരുന്നു. ഇന്‍ഡോറിലെ രാജേന്ദ്ര നഗറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലിസില്‍ ഇവര്‍ വിവരം അറിയിച്ചു. എന്നാല്‍ അപ്പോഴേക്കും ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് താരത്തോട് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, കുടുംബവുമായി ആലോചിച്ച് പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞതായാണ് വിവരം.

Tags: