കൊല്ലം: കടയ്ക്കലില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍. കടയ്ക്കല്‍ കുമ്മിള്‍ വട്ടത്താമര സ്വദേശി ശശി (65) ആണ് അറസ്റ്റിലായത്. ഒരുമാസം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.
വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുവരുത്തിയാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ കടയ്ക്കല്‍ പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ശശിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.