ബെംഗളൂരുവില്‍ കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നു

Update: 2026-01-05 10:25 GMT

ബെംഗളൂരു: ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ ഓടവെള്ളം കലര്‍ന്ന സംഭവത്തിനു പിന്നാലെ ബെംഗളൂരുവിലും സമാനമായ സാഹചര്യം റിപോര്‍ട്ട് ചെയ്യപ്പെടുന്നു. കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് ലിംഗരാജപുരത്തെ കെഎസ്എഫ്സി ലേഔട്ടിലെ വീടുകളില്‍ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. പൈപ്പില്‍ വരുന്ന വെള്ളത്തിന് നിറവ്യത്യാസമുണ്ട്. ദുര്‍ഗ്ഗന്ധവും അനുഭവപ്പെടുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

Tags: