വടക്കേ ഇന്ത്യയില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യത: കാലാവസ്ഥ വകുപ്പ്

Update: 2025-12-29 06:03 GMT

ന്യൂഡല്‍ഹി: പുതുവല്‍സരത്തിന് മുമ്പ് വടക്കേ ഇന്ത്യയില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജനുവരി 1 വരെ കടുത്ത മൂടല്‍മഞ്ഞ് നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഇന്ന് (ഡിസംബര്‍ 29) 'കനത്ത തണുപ്പ്' ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ അതിശക്തമായ മൂടല്‍മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത കുറച്ച് മണിക്കൂറുകളില്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ദൃശ്യപരത വളരെ കുറവായിരിക്കും, ഇത് ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. മധ്യ ഡല്‍ഹി, ന്യൂഡല്‍ഹി, കിഴക്ക്, വടക്ക്, വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി, തെക്ക്, തെക്കുകിഴക്ക്, തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹി എന്നിവിടങ്ങളിലെ മൂടല്‍മഞ്ഞ് ബാധിക്കും.

Tags: