കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-09-24 02:22 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപമാണ് അപകടം. 16പേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ വണ്ടി വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

ഇന്ന് രാവിലെ 6.15നാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കര്‍ണാടകയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയും കാട്ടാക്കടയില്‍ നിന്ന് പത്തനംതിട്ട മൂഴിയാറിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുമാണ് അപകടത്തില്‍ പെട്ടത്. നാല്‍പ്പത് മിനിറ്റോളം പരിശ്രമിച്ചാണ് പോലിസും ഫയര്‍ഫോഴ്‌സും ഡ്രൈവര്‍മാരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.

Tags: