ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-11-27 03:07 GMT

തൊടുപുഴ: പീരുമേട്ടിനു സമീപം കുട്ടിക്കാനത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ഇന്നു രാവിലെ 6:10നാണ് അപകടം. തമിഴ്‌നാട് കരൂര്‍ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട ബസ് റോഡിലേക്കു തന്നെ മറിയുകയായിരുന്നു. ബസില്‍ നാല്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് ഗുരുതരപരിക്കും മറ്റുള്ളവര്‍ക്ക് നിസാരപരിക്കുമെന്നാണ് പ്രാഥമികവിവരം. അതുവഴികടന്നുപോയ വാഹനയാത്രികരും പോലിസും ചേര്‍ന്നാണ് പരിക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയില്‍ എത്തിച്ചത്.