പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; പിതാവിനും അമ്മാവനുമായി തിരച്ചില്‍

Update: 2025-09-11 09:04 GMT

കാസര്‍കോട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനും അമ്മാവനുമായി തിരച്ചില്‍ പുരോഗമിക്കുന്നു. അമ്പലത്തറ സ്വദേശിനിയാണ് പീഡനത്തിനിരയായത്. കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്

പത്താംവയസില്‍ പിതാവാണ് കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയത്. അമ്മാവന്‍ രണ്ട് വര്‍ഷം മുമ്പാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. ഇതിനുപിന്നാലെ ഇവരുടെ നാട്ടുകാരനും കുട്ടിയെ പീഡിപ്പിച്ചിരുന്നു. നിലവില്‍ നാട്ടുകാരന്‍ വിജയനെ പോലിസ് അറസ്റ്റ് ചെയ്തു.

Tags: