വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനേഴുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുള്ളതായി പോലിസ് പറയുന്നു

Update: 2025-09-24 10:22 GMT

കണ്ണൂര്‍: വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ പതിനേഴുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കോട്ടയം തട്ടില്‍ സ്വദേശി ടിബിനെയാണ് പാലക്കയം തട്ടിനു സമീപമുളള ഒഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായി പോലിസ് പറയുന്നു.

കഴിഞ്ഞ 15ന് വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയതാണ് ടിബിന്‍. തിരിച്ചുവരാത്തതോടെ അമ്മ നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ കുടിയാന്മല പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.