ഏഴുവയസുകാരി ഓവിയയുടെ അവയവങ്ങള്‍ നിരവധി പേര്‍ക്ക് പുതുജീവനായി

tamilnadu

Update: 2025-09-02 12:07 GMT

കരൂര്‍ (തമിഴ്‌നാട്): അപകടത്തില്‍പ്പെട്ട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏഴുവയസുകാരി ഓവിയയുടെ അവയവങ്ങള്‍ ദാനം ചെയ്തു. കരൂര്‍ സ്വദേശികളായ രവിയുടെയും സെല്‍വനായകിയുടെയും മകളാണ് ഓവിയ.

കഴിഞ്ഞ 29ന് അമ്മാവനൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വീണ് തലക്ക് പരിക്കേറ്റ ഓവിയയെ ആദ്യം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

ഓവിയയുടെ കണ്ണുകള്‍, ചെറുകുടല്‍, വന്‍കുടല്‍, കരള്‍, വൃക്ക തുടങ്ങി നിരവധി അവയവങ്ങള്‍ മാതാപിതാക്കളുടെ സമ്മതത്തോടെ ദാനം ചെയ്തു.

Tags: