കണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ ഏഴ് വയസുകാരിക്ക് മങ്കിപോക്‌സ് ലക്ഷണം

Update: 2022-08-08 05:12 GMT
കണ്ണൂര്‍:കണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ 7 വയസുകാരിക്ക് മങ്കിപോക്‌സ് ലക്ഷണം.ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.കുട്ടിയുടെ ശ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.







Tags: