കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഏഴുവയസ്സുകാരി മരിച്ചു

Update: 2026-04-20 11:12 GMT

മലപ്പുറം: വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഏഴുവയസ്സുകാരി മരിച്ചു. കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്‌നിയ (7) ആണ് മരിച്ചത്.

വീടിനുള്ളില്‍ കളിക്കുന്നതിനിടെയാണ് തസ്‌നിയ കോണിപ്പടിയില്‍ നിന്ന് താഴേക്ക് വീണത്. വീഴ്ചയില്‍ സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

Tags: