പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് ഏഴ് മരണം
15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു
ജലന്ധര്‍: പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി ഹോഷിയാര്‍പൂര്‍ജലന്ധര്‍ റോഡില്‍ മാണ്ഡിയാല അഡ്ഡയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പിക്കപ്പുമായി കൂട്ടിയിടിച്ചാണ് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
ലോറി ഡ്രൈവര്‍ സുഖ്ജീത് സിങ്, അതോടൊപ്പം ധര്‍മേന്ദര്‍ വര്‍മ്മ, ബല്‍വന്ത് റായ്, വിജയ്, മഞ്ജിത് സിംഗ്, ആരാധന വര്‍മ്മ, ജസ്വീന്ദര്‍ കൗര്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് സ്ഥിരീകരിച്ചു. രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ചവര്‍ക്ക് പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ നേതാക്കന്മാര്‍ അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.